കൊല്ലം: കുളത്തൂപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി.കുളത്തുപ്പുഴ സ്വദേശിനി രേണുകയെയാണ് ഭര്‍ത്താവ് സാനുകുട്ടന്‍ കൊലപ്പെടുത്തിയത്. ഇയാള്‍ ഒളിവില്‍ പോയി. കത്രിക ഉപയോഗിച്ചാണ് ഭാര്യയെ സാനുകുട്ടന്‍ കുത്തിക്കൊന്നത്. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.
കുളത്തൂപ്പുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.വെളളിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.കുളത്തൂപ്പുഴയിലെ വീട്ടില്‍ രേണുകയും ഭര്‍ത്താവ് സാനുക്കുട്ടനും രേണുകയുടെ അമ്മയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. മക്കള്‍ സ്‌കൂളില്‍ പോയിരിക്കെ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കായി. വഴക്കിനിടെ കത്രിക കൊണ്ട് സാനുക്കുട്ടന്‍ ഭാര്യയെ കുത്തി.
ഗുരുതര പരിക്കുകളോടെ രേണുകയെ ആദ്യം കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടും പോകും വഴിയാണ് മരിച്ചത്. പ്രതിക്ക് സംശയരോഗമുണ്ടെന്നാണ് രേണുകയുടെ അമ്മയുടെ മൊഴി.