കൊല്ലം അഞ്ചാലുംമൂട് താന്നിക്കമുക്കില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. കല്ലുവാതുക്കല്‍ ജിഷാ ഭവനില്‍ രേവതിയാണ് മരിച്ചത്. രേവതി ജോലിക്ക് നിന്ന വീട്ടില്‍ അതിക്രമിച്ച് കയറിയാണ് ഭര്‍ത്താവ് ജിനു കൊല നടത്തിയത്. കൊലയ്ക്ക് പിന്നിലുള്ള പ്രകോപനം പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
കഴിഞ്ഞ ദിവസം രാത്രി 10.25ഓടെയാണ് സംഭവം നടന്നത്. രേവതി ജോലി ചെയ്യുന്ന വീട്ടിലെത്തി അവരെ കുത്തിക്കൊന്ന ശേഷം ഭരണിക്കാവിലെത്തി തന്റെ സഹപ്രവര്‍ത്തകരോട് ജിനു തന്നെയാണ് കുറ്റസമ്മതം നടത്തിയത്. ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ശൂരനാട് പൊലീസെത്തി ജിനുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
ജിനുവിന്റേയും രേവതിയുടേയും പ്രണയവിവാഹമായിരുന്നു. കാസര്‍ഗോഡ് സ്വദേശിയാണ് രേവതി. ഈയടുത്ത ദിവസങ്ങളില്‍ ഭര്‍ത്താവും ഭാര്യയും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു.