• Fri. Feb 27th, 2026

24×7 Live News

Apdin News

കൊല്ലത്ത് മകള്‍ക്ക് പിന്നാലെ ആത്മഹത്യയ്‌ക്ക് ശ്രമിച്ച മുന്‍ വാര്‍ഡ് അംഗവും മരിച്ചു

Byadmin

Feb 27, 2026



കൊല്ലം: ചിതറയില്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ച മുന്‍ വാര്‍ഡ് അംഗം മരിച്ചു. വട്ടമുറ്റത്ത് സിപിഎം വാര്‍ഡ് അംഗമായിരുന്ന സിന്ധുവാണ് ചികിത്സയിലിരിക്കെ മരിച്ചത്.

ഇവരുടെ മകള്‍ ലക്ഷ്മി നേരത്തേ മരിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് ലക്ഷ്മിയെ വീടിനുളളില്‍ തറയില്‍ അബോധാവസ്ഥയിലും സിന്ധുവിനെ അടുത്തമുറിയില്‍ തൂങ്ങിയ നിലയിലും കണ്ടെത്തിയത്. ലക്ഷ്മിയുടെ കഴുത്തില്‍ പാടുകള്‍ ഉണ്ടായിരുന്നു.

ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ലക്ഷ്മി മരിച്ചു.ചികിത്സയിലായിരുന്ന സിന്ധു രാത്രിയോടെയാണ് മരിച്ചത്.കുടുംബ പ്രശ്‌നങ്ങളാണ് സിന്ധു ജീവനൊടുക്കാന്‍ കാരണമെന്നാണ് നിഗമനം. ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തി.

By admin