• Sat. Feb 28th, 2026

24×7 Live News

Apdin News

കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ അക്രമം: 4 പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Byadmin

Feb 28, 2026



കൊല്ലം: നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസ് -കെഎസ്യു പ്രതിഷേധത്തിലെ അക്രമ സംഭവങ്ങളുമായി ബനധപ്പെട്ട് നാല് പ്രവര്‍ത്തകര്‍ക്കെതിരെ പിഡിപിപി നിയമപ്രകാരം കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്. പ്രതികള്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞ് സര്‍ക്കാര്‍ പരസ്യങ്ങള്‍ വലിച്ചുകീറിയെന്നും ഓയില്‍ സ്‌പ്രേ ചെയ്‌തെന്നും എഫ്‌ഐആറില്‍ പറയുന്നു.

ചിന്നക്കട ജംഗ്ഷനില്‍ യുഡിഎഫിന്റെ പോസ്റ്ററുകളും ഫ്‌ലക്‌സ് ബോര്‍ഡുകളും നശിപ്പിച്ച സംഭവത്തില്‍ ആണ് പ്രതിഷേധം നടന്നത്. പ്രവര്‍ത്തകര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ബാരിക്കേഡിന്റെ മുകളില്‍ പുതുയുഗ യാത്രയുടെ ഫ്‌ലെക്‌സ് ബോര്‍ഡ് സ്ഥാപിച്ചു. എസ്എഫ്‌ഐ പതാക കരി ഓയില്‍ ഒഴിച്ച് കത്തിക്കുകയും ചെയ്തു.

മന്ത്രി വീണ ജോര്‍ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഡി വൈ എഫ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്റെ ഫ്‌ലക്‌സുകള്‍ നശിപ്പിച്ചിരുന്നു.

By admin