കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരത്തിലെ കൊള്ളകളിലും തട്ടിപ്പിലും മകൾ വീണയ്‌ക്ക് മാത്രമല്ല, മകൻ വിവേക് കിരണിനും പങ്കുണ്ടെന്ന് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. ഇതനുസരിച്ച് ഇഡി കിരണിന് സമൻസ് അയക്കുകയും ചെയ്തതാണ്. തുടർ നടപടികളുടെ കാര്യത്തിൽ കൂടുതൽ വിവരങ്ങൾക്ക് കാത്തിരിക്കുകയാണ്. പ്രധാനമന്ത്രി ആവാസ് പദ്ധതിയെന്ന കേന്ദ്ര സർക്കാരിന്റെ ഭവന പദ്ധതിയെ ലൈഫ് മിഷൻ എന്ന പേരിൽ സംസ്ഥാന പദ്ധതിയാക്കി മാറ്റി, അതിൽ യുഎഇ കോൺസുലേറ്റിനെയും സ്വർണ്ണക്കടത്തിനേയും ബന്ധിപ്പിച്ച് നടത്തിയ ആസൂത്രണങ്ങളിലാണ് മുഖ്യമന്ത്രിയുടെ മകൻ കിരണിന് പങ്കാളിത്തം.
കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് വിവേക് കിരണിന് പങ്കുകണ്ടെയത്തി ഇ ഡി സമൻസ് അയച്ചത്. 2023 ഫെബ്രുവരി 14 ന് ഇ ഡി കൊച്ചി ഓഫീസിൽ ഹാജരാകാനായിരുന്നു സമൻസ്.
നയതന്ത്ര ഓഫീസ് വഴി നടത്തിയ സ്വർണക്കടത്ത് കേസിന്റെ അന്വേഷണത്തിനിടെ കണ്ടെത്തിയ ലൈഫ് മിഷൻ കരാർ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് കിരണിന്റെ പങ്ക വ്യക്തമായത്.
എൻഫോഴ്‌സ് ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന പി കെ ആനന്ദാണ് സമൻസ് അയച്ചത്. സമൻസിൻ വിവേക് ഹാജരായിരുന്നില്ല.
2023 ഫെബ്രുവരി 14 ന് രാവിലെ 10.30 ന് ഇ ഡി കൊച്ചി ഓഫീസിൽ ഹാജരാകാനായിരുന്നു സമൻസിൽ നിർദേശം. ഈ സമൻസ് കിരണിന് കിട്ടിയ ദിവസം രാത്രിയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ അറസ്റ്റിലായത്.
നയതന്ത്ര സ്വർണക്കടത്ത് – ലൈഫ് മിഷൻ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. ലൈഫ് മിഷൻ കേസിൽ അന്വേഷണം ഒരു ഘട്ടത്തിൽ ക്ലിഫ് ഹൗസിലേക്കും എത്തിയിരുന്നു. ഇതേ സമയത്തു തന്നെയാണ് മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരൺ, സൺ ഓഫ് പിണറായി വിജയൻ , ക്ലിഫ് ഹൗസ് – തിരുവനന്തപുരം എന്ന വിലാസത്തിൽ സമൻസ് ലഭിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള കേസിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, വിവേകിന്റെയും, കുടുംബാംഗങ്ങളുടെയും പേരിലുള്ള സ്വത്ത് വിവരങ്ങൾ എന്നിവയായിരുന്നു ഹാജരാക്കാൻ ആവശ്യപ്പെട്ടത്. അബുദാബിയിൽ ജോലി ചെയ്യുന്ന വിവേകിന്റെ വിവരങ്ങൾ യു എ ഇ അധികൃതരിൽ നിന്ന് ഇ ഡി തേടിയിരന്നു. 2018ലെ പ്രളയബാധിതർക്കായി വടക്കാഞ്ചേരിയിൽ നിർമിക്കുന്ന ലൈഫ് മിഷൻ ഫളാറ്റ് സമുച്ചയത്തിന്റെ നിർമാണ കരാർ ലഭിക്കാൻ യൂണി ടെക് ബിൽഡേഴ്‌സ് മാനേജിങ് പാർട്ണർ സന്തോഷ് ഈപ്പനിൽ നിന്ന് 4 കോടി 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതാണ് സി ബി യും, ഇ ഡി യും അന്വേഷിച്ച ലൈഫ് മിഷൻ കേസിന്റെ ചുരുക്കം.