• Sat. Jun 7th, 2025

24×7 Live News

Apdin News

കൊഴിഞ്ഞാമ്പാറയില്‍ സ്‌കൂട്ടര്‍ കുഴിയില്‍ വീണ് മറിഞ്ഞ് യുവതി മരിച്ചു

Byadmin

Jun 7, 2025



പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ സ്‌കൂട്ടര്‍ കുഴിയില്‍ വീണ് മറിഞ്ഞ് സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതി മരിച്ചു. പഴനിയാര്‍ പാളയം ലൈബ്രറി സ്ട്രീറ്റില്‍ ജയന്തി മാര്‍ട്ടിന്‍ (37) ആണ് മരിച്ചത്.വെളളിയാഴ്ച രാത്രി ഒന്‍പതോടെയായിരുന്നു അപകടം.

പാലക്കാട് – പൊള്ളാച്ചി റോഡിലെ കുഴിയിലാണ് സ്‌കൂട്ടര്‍ വീണു. കരുവപാറ സെന്റ് പോള്‍സ് സ്‌കൂളിന് സമീപമാണ് അപകടം. സ്‌കൂട്ടര്‍ കുഴിയില്‍ വീണ് റോഡിലേക്ക് തെറിച്ചുവീണ സ്ത്രീയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി.

By admin