• Mon. Mar 31st, 2025

24×7 Live News

Apdin News

കോട്ടയം നേഴ്‌സിങ് കോളേജ് റാഗിങ് കേസ്; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

Byadmin

Mar 28, 2025


കോട്ടയം നേഴ്‌സിങ് കോളേജ് റാഗിങ് കേസില്‍ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ അഞ്ച് പ്രതികളാണുള്ളത്. സീനിയര്‍ വിദ്യാര്‍ഥികളായ സാമുവല്‍,ജീവ, റിജില്‍ ജിത്ത്, രാഹുല്‍ രാജ്,വിവേക് എന്നിവരാണ് പ്രതികള്‍. പ്രതികള്‍ പിടിയിലായി നാല്‍പ്പത്തിയഞ്ചാം ദിവസമാണ് ഗാന്ധിനഗര്‍ പൊലീസ് ഏറ്റുമാനൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.

ജൂനിയര്‍ വിദ്യാര്‍ഥികളായ ആറ് പേരെ അഞ്ച് പ്രതികള്‍ ചേര്‍ന്ന് തുടര്‍ച്ചയായി ഉപദ്രവിച്ചു. റാഗിങ്ങ് പുറത്ത് പറയാതിരിക്കാന്‍ ഇരകളെ ഭീഷണിപ്പെടുത്തി. നടന്നത് കൊടും ക്രൂരതയാണെന്നും പ്രതികള്‍ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരെന്നും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. ആതുര സേവനത്തിന് മാതൃകയാകേണ്ടവര്‍ ചെയ്തത് പീഡനമാണെന്നും ഇരകളായവര്‍ വേദനകൊണ്ട് പുളഞ്ഞപ്പോള്‍ പ്രതികള്‍ അത് കണ്ട് ആനന്ദിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ 40 സാക്ഷികളും 32 രേഖകളുമാണുള്ളത്.പ്രതികളുടെ ഫോണുകളുടെ ശാസ്ത്രീയ പരിശോധന ഫലം നിര്‍ണായകമായി.

By admin