കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ പൊലീസുകാരന് കുത്തേറ്റു. അതിക്രമം തടയാനെത്തിയ പൊലീസുകാരനെയാണ് കുത്തിയത്.
ഗാന്ധിനഗര്‍ സ്റ്റേഷനിലെ സീനിയര്‍ സിപിഒ ദിലീപ് വര്‍മ്മയെയാണ് അക്രമി കുത്തിയത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിച്ച് ഭീഷണി മുഴക്കിയ ഒഡീഷ സ്വദേശി ഭരത് ചന്ദ്ര ആദിയെ പൊലീസ് പിടികൂടി. ഇയാളും ആശുപത്രിയില്‍ ചികിത്സയിലാണ്. ഗൈനക്കോളജി വാര്‍ഡില്‍ അഡ്മിറ്റായ ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതി അതിക്രമം നടത്തിയത്.