
ഹൂസ്റ്റണ്‍: മലയാളിയായ റോബിന്‍ ഇലക്കാട്ട് തുടര്‍ച്ചയായി മൂന്നാം തവണയും യുഎസിലെ മിസോറി സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ടു.
കോട്ടയം കുറുമുളളൂര്‍ ഇലക്കാട്ട് കുടുംബാംഗമാണ് . 2020 ഡിസംബറിലാണ് റോബിന്‍ ആദ്യമായി മിസോറി സിറ്റിയുടെ പന്ത്രണ്ടാമത് മേയറായി ചുമതലയേറ്റത്. ടീനയാണ് ഭാര്യ. മക്കള്‍: കെയ്റ്റ്ലിന്‍, ലിയ.
നാല്‍പ്പത്തഞ്ചു വര്‍ഷമായി റോബിന്‍ യുഎസിലുണ്ട്. അമ്മ ഏലിയാമ്മ ഫിലിപ്പാണ് ആദ്യം യുഎസില്‍ എത്തിയത്. പിന്നീട് പിതാവിനൊപ്പം റോബിനും എത്തി. ആരോഗ്യമേഖലയിലായിരുന്നു ജോലി. ഇടയ്‌ക്ക് ഒരു ഇടവേള ഒഴിച്ചാല്‍ 2009 മുതല്‍ കൗണ്‍സില്‍ മെമ്പറാണ്. 2020ലാണ് ആദ്യം മേയറായത്.