കോട്ടയം : കോട്ടയം നാഗമ്പടത്ത് നാലുവയസുകാരനടക്കം11 പേരെ കടിച്ച തെരുവുനായക്ക് തിരുവല്ലയിലെ പക്ഷി മൃഗ നിര്‍ണ്ണയ ക്യാമ്പില്‍ നടത്തിയ പരിശോധനയില്‍ പേവിഷ ബാധ സ്ഥിരീകരിച്ചു. കോടിമതയിലെ എ.ബി.സി സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന നായ കഴിഞ്ഞ ദിവസം ചത്തിരുന്നു.
കടിയേറ്റവര്‍ കുത്തിവെപ്പ് എടുത്തുകൊണ്ടിരിക്കുകയാണ്.
ബുധനാഴ്ച രാത്രി കുര്യന്‍ ഉതുപ്പ് റോഡിലാണ് നായ 11 പേരെ കടിച്ചത്. തുടന്ന് നായയെ പിടികൂടി എ.ബി.സി കേന്ദ്രത്തിലേക്കു മാറ്റി. കുറിച്ചി സ്വദേശിയാ നാലുവയസുകാരന്‍ അര്‍ഷിതിനാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു സമീപം വച്ച് ആദ്യം കടിയേറ്റത്.