
കോട്ടയം: വെച്ചൂര്‍ കോലാംപുറത്തുകരി പാടശേഖരത്ത് താറാവുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ . പാടത്തും വരമ്പിലുമായി 20 ഓളം താറാവുകളാണ് ചത്തത്.
കൊയ്‌ത്തു കഴിഞ്ഞ പാടത്ത് താറാവുകളെ കര്‍ഷകര്‍ കൂട്ടത്തോടെ തീറ്റതേടാന്‍ വിടാറുണ്ട്. ഇങ്ങനെ വിട്ട താറാവുകളാണ് ചത്തത്.
താറാവുകള്‍ ചത്തതിന്റെ കാരണം വ്യക്തമല്ല. ജല മലിനീകരണമോ അസുഖബാധ മൂലമോ ആകാം താറാവുകള്‍ ചത്തതെന്ന നിഗമനത്തിലാണ് നാട്ടുകാര്‍. മൃഗസംരക്ഷണ വകുപ്പും ആരോഗ്യവകുപ്പും വിശദ പരിശോധന നടത്തണമെന്നാണ് ആവശ്യമുയര്‍ന്നിട്ടുളളത്.