കോട്ടയം: ഭാര്യയെ കൊന്ന് കുഴിച്ച് മൂടിയ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിലായി. കോട്ടയം – അയര്‍ക്കുന്നം ഇളപ്പാനിയിലാണ് സംഭവം.
പശ്ചിമബംഗാള്‍ സ്വദേശിനി അല്‍പ്പാനയാണ് കൊല്ലപ്പെട്ടത്.ഭര്‍ത്താവ് സോണിയെയാണ് അറസ്റ്റ് ചെയ്തത്.
ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.എന്നാല്‍ ഇതിന് ശേഷം ഇയാള്‍ അന്വേഷണത്തിനൊന്നും പൊലീസ് സ്‌റ്റേഷനിലെത്തിയില്ല. ഇതാണ് പൊലീസിന് സംശയമുണ്ടാക്കിയത്.പൊലീസ് നിരീക്ഷിച്ച് വരവെ മക്കളുമായി നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്.
പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് ഭാര്യയെ കൊന്നു കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം മറവ് ചെയ്ത സ്ഥലം കാട്ടിക്കൊടുക്കുകയും പൊലീസ് മൃതദേഹം പുറത്തെടുക്കുകയും ചെയ്തു.ഭാര്യക്ക് മറ്റ് ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാ ണ് വിവരം.