കോട്ടയം:പൊന്‍കുന്നത്ത് വീടിന്റെ മതില്‍ നിര്‍മ്മാണത്തിനിടെ ഇടിഞ്ഞുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം.പൊന്‍കുന്നം ശാന്തിഗ്രാം മടുക്കോലിപ്പറമ്പില്‍ അബ്ദുള്‍ നാസര്‍(53) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് പൊന്‍കുന്നം ചിറക്കടവ് റോഡില്‍ ആണ് സംഭവം. ഒരു വീടിന്റെ മതില്‍ നിര്‍മിക്കുന്നതിനിടെയാണ് നിര്‍മാണ തൊഴിലാളിയായ അബ്ദുള്‍ നാസറിന്റെ ദേഹത്തേക്ക് മതിലിന്റെ ഒരുഭാഗം ഇടിഞ്ഞുവീണത്.
സാരമായി പരിക്കേറ്റ തൊഴിലാളിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.