കോട്ടയത്ത് മദ്യലഹരിയില്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ വിദ്യാര്‍ഥികള്‍ പിടിയില്‍. വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷന് സമീപത്തായിരുന്നു സംഭവം.
സെപ്റ്റംബര്‍ ഒന്‍പതിന് രാജ്യറാണി എക്‌സ്പ്രസ്സിന് നേരെയായിരുന്നു രണ്ട് വിദ്യാര്‍ഥികള്‍ കല്ലെറിഞ്ഞത്. ആര്‍പിഎഫ് ആണ് വിദ്യാര്‍ഥികളെ പിടികൂടിയത്. രണ്ട് പേരെയും ഏറ്റുമാനൂര്‍ ജുവനെയില്‍ കോടതിയില്‍ ഹാജരാക്കി.