കോട്ടയം ഈരാറ്റുപേട്ടയില്‍ വെയ്റ്റിങ് ഷെഡിലേക്ക് കാര്‍ ഇടിച്ചുകയറി ഷെഡില്‍ ഇരിക്കുകയായിരുന്ന വ്യവസായി മരിച്ചു. മഠത്തില്‍ അബ്ദുല്‍ ഖാദറാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ നടയ്ക്കലിലാണ് അപകടം നടന്നത്. വെയിറ്റിംഗ് ഷെഡില്‍ സുഹൃത്തിനൊപ്പം സംസാരിച്ചിരിക്കുകയായിരുന്നു അബ്ദുല്‍ ഖാദര്‍.
അപകടത്തില്‍ പരുക്കേറ്റ സുഹൃത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്നവര്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നത്.
വാഗമണ്ണിലേക്ക് പോവുകയായിരുന്ന കാറില്‍ മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. വാഹനം ഓടിച്ചയാളെ ഈരാറ്റുപേട്ട പൊലീസ് കസ്റ്റഡിയിലെടുത്തു.