• Sun. Aug 17th, 2025

24×7 Live News

Apdin News

കോട്ടയത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് ഏഴുപേര്‍ക്ക് പരിക്ക്

Byadmin

Aug 17, 2025


കോട്ടയത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് ഏഴുപേര്‍ക്ക് പരിക്ക്. മധുരയില്‍ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഓമ്‌നി വാന്‍ എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ദേശീയപാതയിലെ മരുതുംമൂട്ടില്‍ ശനിയാഴ്ച്ച വൈകീട്ട് നാല് മണിയോടെ ആയിരുന്നു അപകടം. ഇറക്കം ഇറങ്ങി വരികയായിരുന്ന ഓമ്‌നി വാന്‍ എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

കാലിന് ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍, അളകര്‍ (35) എന്നയാളെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മധുര സ്വദേശികളായ രാസാക്കുട്ടി (34), ഹരിഹരന്‍ (27), മുരുകന്‍ ( 28), ഋഷിപത് (13), മുത്തുകൃഷ്ണന്‍ (25), തമിഴരശന്‍ (36) എന്നിവരെ പരിക്കുകളോടെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

By admin