• Fri. Dec 12th, 2025

24×7 Live News

Apdin News

കോട്ടയത്ത് സ്‌കൂളില്‍ കയറി അധ്യാപികയെ ആക്രമിച്ച ഭര്‍ത്താവ് പിടിയില്‍

Byadmin

Dec 11, 2025



കോട്ടയം :പൂവത്തുംമൂട്ടില്‍ സ്‌കൂളില്‍ കയറി അധ്യാപികയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് കുഞ്ഞുമോന്‍ പിടിയില്‍.വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് പേരൂര്‍ ഗവ. എല്‍ പി സ്‌കൂളില്‍ സംഭവം ഉണ്ടായത്.അധ്യാപികയായ ഡോണിയയ്‌ക്കാണ് ഭര്‍ത്താവിന്റെ കുത്തേറ്റത്.

ക്ലാസില്‍ നിന്നും അധ്യാപികയെ വിളിച്ചിറക്കി ഓഫീസിന് സമീപം കൊണ്ടുപോയാണ് കുത്തിയത്. കഴുത്തില്‍ കുത്തേറ്റ അധ്യാപിക ക്ലാസിലേക്ക് നിലവിളിച്ചു കൊണ്ട് ഓടി കയറി. തുടര്‍ന്ന് പ്രധാന അധ്യാപികയും മറ്റു സ്റ്റാഫും ചേര്‍ന്ന് ഇയാളെ പിടിച്ച് മാറ്റി.

സംഭവശേഷം സ്ഥലത്ത് നിന്ന് ഉടന്‍ തന്നെ കുഞ്ഞുമോന്‍ കടന്നുകളഞ്ഞു. കുടുംബ പ്രശ്‌നമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് അറിയുന്നത്. പരപുരുഷ ബന്ധം ആരോപിച്ച് ഇയാള്‍ നിരന്തരമായി ഡോണിയയെ മര്‍ദിച്ചിരുന്നു. തുടര്‍ന്ന് അടുത്തിടെ മറ്റൊരു ഹോസ്റ്റലിലേക്ക് മാറി താമസിക്കുകയായിരുന്നു.

By admin