• Mon. Dec 23rd, 2024

24×7 Live News

Apdin News

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലുള്‍പ്പെടെ ഇസ്ലാമിക തീവ്രവാദികളെ കൂട്ടുപിടിക്കുന്നു; എ വിജയരാഘവന്‍

Byadmin

Dec 22, 2024


തിരുവനന്തപുരം :കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലുള്‍പ്പെടെ ഇസ്ലാമിക തീവ്രവാദികളെ കൂട്ടുപിടിക്കുന്നുവെന്ന് ആവര്‍ത്തിച്ച് സി പി എം പി ബി അംഗം എ. വിജയരാഘവന്‍. അധികാരത്തിന് വേണ്ടി ഏത് വര്‍ഗീയതയുമായും കോണ്‍ഗ്രസ് സന്ധി ചെയ്യും.

ഫേസ്ബുക് പോസറ്റിലാണ് എ. വിജയരാഘവന്റെ വിമര്‍ശനം.പാലക്കാട് യുഡിഎഫ് വിജയാഘോഷം തുടങ്ങിയത് എസ് ഡി പിഐ പ്രകടനത്തോടെയാണ്. ഗൗരവകരമായ വിഷയമാണ് താനുയര്‍ത്തിയത്. എത്ര വായടപ്പിക്കാന്‍ ശ്രമിച്ചാലും കോണ്‍ഗ്രസിന്റെ വര്‍ഗീയ പ്രീണനം തുറന്ന് കാട്ടുമെന്ന്‌വിജയരാഘവന്‍ കുറിച്ചു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വ്യത്യസ്ത വര്‍ഗീയ ധ്രുവീകരണങ്ങളുണ്ടാക്കി വോട്ടുകള്‍ നേടാനാണ് യു ഡി എഫ് ശ്രമിച്ചത്. കോണ്‍ഗ്രസ് കേരളത്തില്‍ എല്ലാ വര്‍ഗീയതയോടും സന്ധിചെയ്താണ് പ്രവര്‍ത്തിച്ചതെന്നും വിജയരാഘവന്‍ ചൂണ്ടിക്കാട്ടുന്നു.



By admin