• Thu. Oct 30th, 2025

24×7 Live News

Apdin News

കോണ്‍ഗ്രസ് നേതാവ് വേദിയില്‍ ബംഗ്ലാദേശിന്റെ ദേശീയഗാനം പാടി; അസമില്‍ നുഴഞ്ഞുകയറ്റക്കാരായ ബംഗ്ലാദേശികളുടെ സന്തോഷിപ്പിക്കാന്‍ കോണ്‍ഗ്രസ്

Byadmin

Oct 30, 2025



പട്ന : അസിമില്‍ കോണ്‍ഗ്രസിന്റെ വേദിയില്‍ ഒരു നേതാവ് ബംഗ്ലാദേശിന്റെ ദേശീയഗാനം ആലപിച്ചു. ബിദു ഭൂഷണ്‍ എന്ന സീനിയര്‍ കോണ്‍ഗ്രസ് നേതാവാണ് ബംഗ്ലാദേശ് ദേശീയഗാനം ആലപിച്ചത്. അസമിലെ ശ്രീഭൂമിയില്‍ നടന്ന കോണ്‍ഗ്രസ് സേവാദള്‍ പരിപാടിയിലാണ് ഒരു കോണ്‍ഗ്രസ് നേതാവ് ബംഗ്ലാദേശ് ദേശീയ ഗാനം പാടിയത്. ശ്രീഭൂമി എന്ന പ്രദേശം ബംഗ്ലാദേശികള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശമാണ്.

ബംഗ്ലാദേശികളുടെ കുടിയേറ്റം കൊണ്ട് പൊറുതിമുട്ടിയ സംസ്ഥാനമാണ് അസം. അവിടെ നിന്നും ലക്ഷക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെയാണ് മുഖ്യമന്ത്രി ഹിമന്തബിശ്വശര്‍മ്മ പുറത്താക്കിക്കൊണ്ടിരിക്കുന്നത്. അതിനിടയിലാണ് കോണ്‍ഗ്രസിന്റെ ഒരു രാഷ്‌ട്രീയ പരിപാടിയില്‍ ബംഗ്ലാദശി ദേശീയ ഗാനം പാടിയത്.

അസമിലെ നുഴഞ്ഞുകയറ്റക്കാരായ ബംഗ്ലാദേശികളുടെ പിന്തുണ ഉറപ്പിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ ഈ പദ്ധതി. ഏതാനും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ വോട്ട് കിട്ടാന്‍ സ്വന്തം രാജ്യത്തെ തന്നെ ഒറ്റുകൊടുക്കുകയായിരുന്നു കോണ്‍ഗ്രസ് എന്ന വിമര്‍ശനം ഉയരുകയാണ്.

അമര്‍ സോണ ബംഗ്ല എന്ന് തുടങ്ങുന്ന ബംഗ്ലാദേശിന്റെ ദേശീയഗാനമാണ് ഈ കോണ്‍ഗ്രസ് നേതാവ് പാടിയത്. എന്നാല്‍ ഇത് രവീന്ദ്ര ടാഗോറിന്റെ ഗാനമാണ് കോണ്‍ഗ്രസ് നേതാവ് പാടിയതെന്ന് ന്യായീകരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. എന്റെ സുവര്‍ണ്ണ ബംഗാള്‍ എന്ന് കവി ടാഗോര്‍ 1905ലെ ബംഗാള്‍ വിഭജനക്കാലത്ത് പാടിയ ഗാനമാണിതെന്നും കോണ്‍ഗ്രസ് ന്യായീകരിക്കുന്നു.

 

 

 

 

By admin