• Thu. Nov 20th, 2025

24×7 Live News

Apdin News

കോണ്‍ഗ്രസ് പിളരുമെന്ന മോദിയുടെ പ്രസ്താവനയില്‍ ഭയന്ന് സോണിയ; ശിവകുമാറിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി നിശ്ശബ്ദനാക്കി ഗാന്ധി കുടുംബം

Byadmin

Nov 20, 2025



ന്യൂദല്‍ഹി: കോണ്‍ഗ്രസ് പിളരുമെന്ന മോദിയുടെ പ്രസ്താവന ഗാന്ധി കുടുംബത്തിന്റെ ഉറക്കം കെടുത്തിയിരിക്കുന്നു. ഇതിന് പിന്നാലെ രണ്ട് സംഭവവികാസങ്ങളാണ് ഗാന്ധികുടുംബത്തിനെ ഞെട്ടിച്ചുകൊണ്ട് അരങ്ങേറി. അതില്‍ ഒന്ന് സിദ്ധരാമയ്യ രഹസ്യമായി മോദിയുമായി കൂടിക്കാഴ്ച നടത്തി എന്ന വാര്‍ത്തയാണ്.

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറിനെ വാഴ്‌ത്തിയാല്‍ കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ സിദ്ധരാമയ്യ തയ്യാറാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഗാന്ധി കുടുംബം ഞെട്ടി. അവര്‍ ഉടനെ ഡി.കെ. ശിവകുമാറിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി മുഖ്യമന്ത്രിപദത്തിനുള്ള അവകാശവാദത്തില്‍ നിന്നും പിന്തിരിയാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തവിധേയനായ ശിവകുമാര്‍ ഇത് അംഗീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടാമതെത സംഭവം ശശിതരൂര്‍ മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ എത്തിയതാണ്. ഇന്ത്യന്‍ എക്സ്പ്രസിന്റെ സ്ഥാപകനായ രാംനാഥ് ഗോയങ്കയുടെ പേരിലുള്ള പ്രഭാഷണമാണ് മോദി നടത്തിയത്. ഈ പ്രസംഗത്തെ ശശി തരൂര്‍ വാനോളം പുകഴ്‌ത്തിയത് കോണ്‍ഗ്രസിന് വലിയ ആഘാതമായി. എന്നാല്‍ ശശി തരൂരിനെതിരെ പരസ്യപ്രസ്താവനയ്‌ക്ക് ഗാന്ധി കുടുംബ തയ്യാറായിട്ടില്ല എന്നതും കോണ്‍ഗ്രസ് പിളരുമോ എന്ന ഈ ഭയത്തിന്റെ ഭാഗമാണ്.

റോബര്‍ട്ട് വധേരയുടെ ക്ഷേത്രസന്ദര്‍ശനവും ഗാന്ധികുടുംബത്തില്‍ തന്നെ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. വധേരയുടെ വരവ് രാഹുല്‍ ഗാന്ധിയുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിലാകുമോ എന്ന ഭയം സോണിയയ്‌ക്കുണ്ട്. അതേ സമയം പ്രിയങ്ക ഭര്‍ത്താവിനൊപ്പം നില്‍ക്കുകയും ചെയ്യും.

ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ലാലുവിന്റെ കുടുംബം രാഹുല്‍ ഗാന്ധിയോട് കട്ടക്കലിപ്പിലാണ്. വിഐപി എന്ന നിഷാദസമുദായക്കാരുടെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ തേജസ്വിയെ പ്രേരിപ്പിച്ചത് രാഹുല്‍ ഗാന്ധിയാണ്. ഈ സഖ്യം കൊണ്ട് കോണ്‍ഗ്രസിനോ തേജസ്വിയ്‌ക്കോ യാതൊരു ഗുണവും ഉണ്ടായില്ല. രാഹുല്‍ വോട്ട് ചോരി നടത്തിയ സ്ഥലങ്ങളില്‍ ഒന്നും ആര്‍ജെഡിക്കോ കോണ്‍ഗ്രസിനോ യാതൊരു ഗുണവും ഉണ്ടായില്ല. മോദിയുടെ അമ്മയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോശമായ രീതിയില്‍ ചീത്ത വിളിച്ചതും ബിജെപിയ്‌ക്ക് അനുകൂലമായി. ഇപ്പോള്‍ ലാലുകുടുംബം ബീഹാര്‍ പരാജയത്തിന് കാരണം രാഹുല്‍ ഗാന്ധിയാണെന്ന് തുറന്നടിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി ആരോപണം തിരിച്ചടിച്ചു എന്ന അഭിപ്രായക്കാരാണ്. രാഹുല്‍ ഗാന്ധിയുടെ ജാതിയുടെ അടിസ്ഥാനത്തില്‍ ഹിന്ദുസമുദായത്തെ വിഭജിക്കാനുള്ള ശ്രമവും വിലപ്പോയില്ല. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും വോട്ട് ചോരിയെ അനുകൂലിക്കുന്നില്ല. എസ് ഐ ആറിനെ സ്റ്റാലിനും അനുകൂലിക്കുകയാണ്. അതായത് രാഹുല്‍ ഗാന്ധിയുടെ അപ്രമാദിത്വം തകരുന്നത് ഭാവിയില്‍ കോണ്‍ഗ്രസ് പിളരാന്‍ കാരണമാകുമോ എന്ന് ഭയപ്പെടുകയാണ് സോണിയാഗന്ധി.

 

 

 

 

By admin