• Fri. Jan 30th, 2026

24×7 Live News

Apdin News

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് ജീവനൊടുക്കി, ആത്മഹത്യ ഐ ടി റെയ്ഡിനിടെ സ്വയം നിറയൊഴിച്ച്

Byadmin

Jan 30, 2026



ബംഗളുരു : കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ്(56) ജീവനൊടുക്കി. ബംഗളുരുവിലെ അശോക നഗറിലെ ഓഫീസില്‍ വച്ചാണ് സംഭവം.

ഐ ടി റെയ്ഡിനിടെയാണ് ഡോ. സി ജെ റോയ് ആത്മഹത്യ ചെയ്തത്. ലൈസന്‍സുളള സ്വന്തം തോക്കില്‍ നിന്ന് അദ്ദേഹം സ്വയം നിറയൊഴിക്കുകയായിരുന്നു.നെഞ്ചിലാണ് വെടിയേറ്റത്.

മൃതദേഹം നാരായണ ആശുപത്രിയിലേക്ക് മാറ്റി.കൊച്ചി സ്വദേശിയാണ് ഡോ സി ജെ റോയി. ഉച്ചയ്‌ക്ക് ശേഷം ഡോ സി ജെ റോയിയെ ഓഫീസിലേക്ക് വിളിച്ച് വരുത്തി ഒരു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഓഫീസ് പരിസരം പൊലൂസ് സീല്‍ ചെയ്തിരിക്കുകയാണ്.

കൊച്ചിയില്‍ നിന്നുളള ഇ ഡി സംഘമാണ് ബംഗളുരുവിലെ ഓഫീസില്‍ റെയ്ഡിനെത്തയത്. കേരളത്തിലും വിദേശത്തും റയല്‍ എസ്റ്റേറ്റ് മേഖലയിലെ വമ്പന്‍ ബ്രാന്‍ഡാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ്. സിനിമാ നിര്‍മ്മാണ രംഗത്തും കായിക മേഖലയിലും കോണ്‍ഫിഡന്റ് ഗ്രൂപ്പ് പ്രമുഖ പേരാണ്.

 

 

By admin