• Sun. Feb 9th, 2025

24×7 Live News

Apdin News

കോതമംഗലത്ത് കാട്ടു പന്നി വട്ടം ചാടി ബൈക്കില്‍ ഇടിച്ച് യുവാവിന് പരിക്ക്

Byadmin

Feb 8, 2025


കൊച്ചി: കാട്ടു പന്നി വട്ടം ചാടി ബൈക്കില്‍ ഇടിച്ച് യുവാവിന് സാരമായി പരിക്കേറ്റു. പുന്നേക്കാട് കളപ്പാറ സ്വദേശി അഖില്‍ രാജപ്പന്‍ (29) ആണ് പരിക്കേറ്റ് ആശുപത്രിയിലായത്.

കോതമംഗലം പുന്നേക്കാട് തട്ടേക്കാട് റോഡില്‍ രാത്രി എട്ട് മണിയോടെയാണ് അപകടം.അഖില്‍ കോതമംഗലത്ത് നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് കാട്ടുപന്നി ബൈക്കില്‍ ഇടിച്ചത്. കാട്ടുപന്നി ഇടിച്ചതിന്റെ ആഘാതത്തില്‍ അഖില്‍ റോഡിലേക്ക് തെറിച്ചു വീണു.

റോഡില്‍ മറിഞ്ഞ് കിടന്ന ബൈക്ക് കണ്ട് പിന്നാലെ വാഹനത്തില്‍ വന്നവരാണ് അഖിലിനെ കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ എത്തിച്ചത്.യുവാവിന് കൈക്ക് ഒടിവും ദേഹാമാസകലം ചതവും ഉണ്ട്.



By admin