• Fri. Dec 19th, 2025

24×7 Live News

Apdin News

കോലഞ്ചേരിയില്‍ കിണറ്റില്‍ വീണ് ഡോക്ടര്‍ മരിച്ചു

Byadmin

Dec 19, 2025



കൊച്ചി:കോലഞ്ചേരിയില്‍ കിണറ്റില്‍ വീണ് ഡോക്ടര്‍ മരിച്ചു. എറണാകുളം റിനൈ മെഡിസിറ്റിയിലെ കാട്ടുമറ്റത്തില്‍ ഡോ. കെ.സി. ജോയ് (75) ആണ് വൈകിട്ട് ആറ് മണിയോടെ മരിച്ചത്.

തമ്മാനിമറ്റത്തുള്ള തറവാട് വീടിനോട് ചേര്‍ന്ന സ്ഥലത്തെ കിണര്‍ വൃത്തിയാക്കുന്നതിനായി എത്തിയ ഡോ ജോയ് ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് കിണര്‍ ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.കിണറിന് ആള്‍മറ ഇല്ലായിരുന്നു.

ഉടന്‍ തന്നെ നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് കിണറ്റില്‍ നിന്നും ഡോക്ടറെ പുറത്തെടുത്തു. ഗുരുതരാവസ്ഥയിലായിരുന്ന ഡോ. കെ.സി. ജോയിനെ ഉടന്‍ തന്നെ കോലഞ്ചേരി എംഒഎസ്സി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഡോ.ജോയ് എറണാകുളത്തായിരുന്നു താമസം.

 

By admin