ബെംഗളുരു: ബെംഗളുരുവില്‍ ഓണാഘോഷത്തിനിടെ കോളജിലുണ്ടായ തര്‍ക്കത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് കുത്തേറ്റു. സോലദേവനഹള്ളി ആചാര്യ കോളജിലെ നഴ്‌സിംഗ് വിദ്യാര്‍ഥി ആദിത്യക്കാണ് കുത്തേറ്റത്. ആക്രമണത്തില്‍ ആദിത്യയുടെ സുഹൃത്ത് സാബിത്തിനും പരുക്കേറ്റു. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഓണഘോഷ പരിപാടിക്കിടെ ഉണ്ടായ തർക്കത്തിന് പിന്നാലെ കോളജിന് പുറത്തുള്ള സംഘം താമസ സ്ഥലത്ത് കയറി ആക്രമിച്ചെന്നാണ് പരാതി. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തെന്നും വിശദമായ അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു.