കോഴിക്കോട്: ബംഗളൂരുവില്‍ നിന്ന് പാക്കറ്റുകളിലായി എത്തിച്ച 226 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഉമ്മളത്തൂര്‍ സ്വദേശി അഭിനവ് (24), കാസര്‍കോട് മഞ്ചേശ്വരം സ്വദേശി മുസമ്മില്‍(27) എന്നിവരെയാണ് കാരന്തൂരിലെ ലോഡ്ജില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് നാര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണര്‍ ബോസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുന്നമംഗലം എസ്ഐയും സിറ്റി ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ നീക്കത്തിലാണ് ഇരുവരും പിടിയിലായത്.