കോഴിക്കോട്: കക്കോടിയില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ മതിലിടിഞ്ഞ് വീണ് ഒരു തൊഴിലാളി മരിച്ചു. തകര്‍ന്ന മതിലിനടിയില്‍ കുടുങ്ങിയ ഒഡീഷ സ്വദേശിയാണ് മരിച്ചത്. ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നിര്‍മാണത്തിലിരുന്ന വീടിന്റെ ചുറ്റുമതില്‍ പണിയുന്നതിനിടെ സമീപവീടിന്റെ മതില്‍ തൊഴിലാളികളുടെ ദേഹത്തേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു അപകടകാരണം. സംഭവസ്ഥലത്തെത്തിയ വെള്ളിമാടുകുന്ന് ഫയര്‍ഫോഴ്സ് സംഘവും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.