• Sat. Mar 22nd, 2025

24×7 Live News

Apdin News

കോഴിക്കോട് കൊലപാതകക്കേസ്; ഷിബിലയെ കൊല്ലാന്‍ ഭര്‍ത്താവ് ഉപയോഗിച്ചത് രണ്ട് കത്തികള്‍

Byadmin

Mar 21, 2025


കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി ഷിബിലയെ കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതകത്തിന് ഭര്‍ത്താവ് യാസിര്‍ ഉപയോഗിച്ചത് രണ്ട് കത്തികളെന്ന് പൊലീസ്. രക്തം പുരണ്ട രണ്ടു കത്തിയും പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതി യാസിറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം താമരശേരി കോടതിയില്‍ ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും.

യാസിറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ താമരശേരി കോടതിയില്‍ അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ ലഭിച്ചതിനുശേഷം പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കും. പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

ലഹരി ഉപയോഗത്തെ തുടര്‍ന്നുണ്ടായ കുടുംബ വഴക്ക് കൊലപാതകത്തില്‍ കലാശിച്ചു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. യാസിറിന്റെ ആക്രമണത്തില്‍ കഴുത്തിന് മുറിവേറ്റ യുവതി കഴിഞ്ഞ ദിവസമാണ് മരിച്ചത്.

ലഹരിക്കടിമയായ ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാന്‍ വയ്യാതെ ഷിബില ഈങ്ങാപ്പുഴ കക്കാടുള്ള സ്വന്തം വീട്ടിലേക്ക് താമസം മാറുകയായിരുന്നു. എന്നാല്‍ കൃത്യം നടത്തുന്ന ദിവസം പ്രതി കത്തിയുമായി ഈ വീട്ടിലേക്ക് എത്തി ആക്രമിക്കുകയായിരുന്നു. നോമ്പ് തുറക്കുകയായിരുന്ന ഷിബിലയേയും മാതാപിതാക്കളെയും കുത്തി വീഴ്ത്തി. മൂന്നു വയസ്സുള്ള സ്വന്തം മകള്‍ക്കു മുന്നില്‍ വച്ചായിരുന്നു ആക്രമണം.

ആക്രമണത്തിനുശേഷം ഇയാള്‍ കാറുമായി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ യാസിറിനെ മെഡിക്കല്‍ കോളേജിന് സമീപത്ത് വെച്ചാണ് നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചത്.

 

 

By admin