കോഴിക്കോട്:നടക്കാവില്‍ നടുറോഡില്‍ പതിനേഴുകാരി വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ വയോധികന്‍ അറസ്റ്റിലായി. നടക്കാവ് സ്വദേശി ശശിധരന്‍ ഷേണായി ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് അതിക്രമമുണ്ടായത്. റോഡിലൂടെ നടക്കവെ പ്രതി ലൈംഗികോദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു എന്നാണ് പരാതി. പെണ്‍കുട്ടി തന്നെയാണ് സമീപത്തെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി.പോക്സോ വകുപ്പ് ചുമത്തിയാണ് നടക്കാവ് പൊലീസ് ഷേണായിയെ അറസ്റ്റ് ചെയ്തത്.