• Sun. Oct 12th, 2025

24×7 Live News

Apdin News

കോഴിക്കോട് നാദാപുരത്ത് ഇടിമിന്നലില്‍ വീടിന് തീപിടിച്ചു

Byadmin

Oct 12, 2025


കോഴിക്കോട് നാദാപുരത്ത് ഇടിമിന്നലില്‍ വീടിന് തീപിടിച്ചു. കല്ലാച്ചിയില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം. വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് വീടിന്റെ അടുക്കള ഭാഗത്ത് ഇടിമിന്നലേറ്റത്.

കല്ലാച്ചി പയന്തോങ്ങിലെ പുത്തൂര്‍ താഴക്കുനി ബാബുവിന്റെ വീടിനാണ് ഇടിമിന്നലേറ്റത്. അടുക്കളയുടെ വാതിലും വയറിങും പൂര്‍ണമായി കത്തി നശിച്ചു. ചാര്‍ജ് ചെയ്യാന്‍ വെച്ച മൊബൈല്‍ ഫോണ്‍, ഫ്രിഡ്ജ്, ഗ്രൈന്റര്‍ ,മിക്‌സി എന്നിവയും കത്തി നശിച്ചു. ചേലക്കാട് നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

By admin