കോഴിക്കോട്: കോഴിക്കോട് പുതിയ സ്റ്റാൻഡിൽ വസ്ത്ര വ്യാപാര കേന്ദ്രത്തിൽ വൻ തീപിടിത്തം. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. സമീപത്തെ കടകൾക്കും തീപിടിച്ചു.
ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് തീപടർന്നത്. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിനാണ് ആദ്യം തീപിടിച്ചത്. തുടർന്ന് അടുത്തുള്ള മറ്റു കടകളിലും തീ വ്യാപിക്കുകയായിരുന്നു. നാല് യൂണിറ്റ് ഫയർഫോഴ്സാണ് നിലവിൽ സ്ഥലത്തുള്ളത്. കൂടുതൽ യൂണിറ്റുകൾ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.