
കോഴിക്കോട് : കാരയാട് ബി.എല്‍.ഒ ആയ അദ്ധ്യാപകന്‍ കുഴഞ്ഞു വീണത് ജോലിസമ്മര്‍ദ്ദം കാരണമെന്ന് ആരോപണം.കെ.പി.എം.എസ് സ്‌കൂള്‍ അദ്ധ്യാപകന്‍ അബ്ദുള്‍ അസീസാണ് കുഴഞ്ഞു വീണത്.
അധ്യാപകനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.ഐ.ആര്‍ ഫോം തിരിച്ചു വാങ്ങാനുള്ള ക്യാമ്പില്‍ പങ്കെടുത്ത ശേഷം വീട്ടില്‍ എത്തിയ അബ്ദുള്‍ അസീസ്‌കുഴഞ്ഞുവീണെന്ന് വീട്ടുകാര്‍ പറഞ്ഞു.
രോഗാവസ്ഥ പറഞ്ഞിട്ടും ബി.എല്‍.ഒ ചുമതല ഒഴിവാക്കി നല്‍കിയില്ലെന്നാണ് ആക്ഷേപം.
കഴിഞ്ഞ ദിവസം കണ്ണൂര്‍ പയ്യന്നൂരില്‍ ബി.എല്‍ഒ അനീഷ് ജോര്‍ജ് ആത്മഹത്യ ചെയ്തിരുന്നു. ഇത് ജോലി സമ്മര്‍ദ്ദം മൂലമെന്ന് ആരോപണമുയര്‍ന്നെങ്കിലും ഫോം വിതരണം ചെയ്യാന്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെ സഹായം തേടിയതിന് സി പി എം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന വാര്‍ത്ത പിന്നീട് പുറത്തു വന്നു.