കോഴിക്കോട് മദ്യലഹരിയില്‍ തോക്ക് ചൂണ്ടി യുവാവിന്റെ ഭീഷണി. ഓഫീസ് ക്ലബ്ബിലായിരുന്നു ഇയാളുടെ പരാക്രമം. ഉള്ളിയേരി സ്വദേശി സുതീന്ദ്രനായി അന്വേഷണം തുടരുകയാണ്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. ക്ലബിനകത്ത് മദ്യപിച്ചിരുന്നവരെ തോക്ക് ചൂണ്ടി ഭീഷിണിപ്പെടുത്തുകയും അസഭ്യം പറയുകയുമായിരുന്നു. പൊലിസിനെ വിവരം അറിയിച്ചതോടെ തോക്ക് ഉപേക്ഷിച്ച് യുവാവ് സ്ഥലം വിട്ടു.
അതേസമയം കാറിനുള്ളില്‍ നിന്നും തോക്ക് കണ്ടെത്തി. ക്ലബ് അംഗങ്ങള്‍ നല്‍കിയ പരാതിയില്‍ നടക്കാവ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
എന്നാല്‍ സംഭവസമയത്ത് ആക്രമണം തടയാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയ്യാറായില്ലെന്ന ആരോപണമുണ്ട്.