• Sat. Mar 28th, 2026

24×7 Live News

Apdin News

കോഴിക്കോട് മരുമകളുടെ മര്‍ദ്ദനത്തില്‍ അമ്മായിഅമ്മയ്‌ക്ക് ഗുരുതര പരിക്ക്

Byadmin

Mar 28, 2026



കോഴിക്കോട്: താമരശേരിയില്‍ അമ്മായിഅമ്മയെ മരുമകള്‍ ക്രൂരമായി തല്ലിച്ചതച്ചു. കട്ടിപ്പാറ സ്വദേശിനി മാധവിയെ ആണ് മരുമകള്‍ മര്‍ദ്ദിച്ചത്.

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മാധവിയെ മരുമകള്‍ ഫോണ്‍ ഉപയോഗിച്ച് തലയ്‌ക്കടിക്കുകയായിരുന്നു. താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം വയോധികയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അമ്മായി അമ്മയും മരുമകളും തമ്മില്‍ സ്ഥിരമായി വഴക്കിടാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.പൊലീസ് അന്വേഷണം നടക്കുന്നു.

 

By admin