കോഴിക്കോട് : മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ രണ്ടുദിവസം തുടര്‍ച്ചയായി തീപിടിച്ചത് സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണം, കെട്ടിട നിര്‍മ്മാണത്തിലെ അഴിമതി കണ്ടെത്തണം തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു.
കെട്ടിട നിര്‍മ്മാണം കരാര്‍ എടുത്ത ഏജന്‍സികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ഒരുപാട് പേരുടെ മരണത്തിന് കാരണക്കാരായ ജീവനക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും മെഡിക്കല്‍ കോളേജില്‍ സാധാരണക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളില്‍ ശ്രദ്ധ കൊടുക്കാത്ത അധികാരികളെ ജനങ്ങള്‍ വിചാരണ ചെയ്യുന്ന കാലം അതിവിദൂരമല്ലെന്നും പി.കെ ഫിറോസ് പറഞ്ഞു.
ലക്ഷക്കണക്കിന് ആളുകള്‍ അവലംബിക്കുന്ന മലബാറിലെ പ്രധാനപ്പെട്ട ആരോഗ്യ കേന്ദ്രമായ കോഴിക്കോട് മെഡിക്കല്‍ കോളേജിനെ തകര്‍ക്കുവാന്‍ സ്വകാര്യ ആശുപത്രി ലോബികള്‍ക്ക് വേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളേജിനെ ഒറ്റുകൊടുക്കാനുള്ള അധികാരികളുടെ ശ്രമം കാലങ്ങളായി തുടരുകയാണ്. കേട്ടുകേള്‍വിയില്ലാത്ത നിരവധി വാര്‍ത്തകള്‍ സ്ഥിരമായി കേട്ടുകൊണ്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ദൃശ്യമാധ്യമങ്ങളിലും വാര്‍ത്തകളിലും നിറഞ്ഞു കൊണ്ടിരിക്കുന്നത്.
മെഡിക്കല്‍ കോളേജ് സംരക്ഷിക്കുവാന്‍ ശക്തമായ യുവജന സമരം തുടരുമെന്ന് മാര്‍ച്ചിന് നേതൃത്വം നല്‍കിയ ജില്ലാ നേതാക്കന്മാര്‍ പ്രസ്താവിച്ചു
മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരയൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി മൊയ്തീന്‍ കോയ സ്വാഗതവും ട്രഷറര്‍ കെ.എം.എ റഷീദ് നന്ദിയും പറഞ്ഞു.മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍, മുസ്ലിം യൂത്ത് ലീഗ് ദേശീയ ഭാരവാഹികളായ സാജിദ് നടുവണ്ണൂര്‍, ആഷിക് ചെലവൂര്‍, സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹലിയ ജില്ലാ ഭാരവാഹികളായ
സി ജാഫര്‍ സാദിഖ്, എ ഷിജിത്ത് ഖാന്‍, ഷഫീക്ക് അരക്കിണര്‍, എസ് വി ഷൗലീക്ക്, എം.ടി സൈദ് ഫസല്‍, ഒ.എം നൗഷാദ്, സിറാജ് ചിറ്റേടത്ത്, സമദ് നടേരി, ശുഐബ് കുന്നത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
ഐ സല്‍മാന്‍, റിഷാദ് പുതിയങ്ങാടി, പി സി സിറാജ്, പി വി അന്‍വര്‍ ഷാഫി, മന്‍സൂര്‍ മാങ്കാവ്, വി പി എ ജലീല്‍, പി എച്ച് ഷമീര്‍, കെ കെ റിയാസ്, ഷൗക്കത്ത് വിരുപ്പില്‍, എം നസീഫ്, കെ കുഞ്ഞിമരക്കാര്‍, നിസാര്‍ പറമ്പില്‍, അനീസ് തോട്ടുങ്ങല്‍, അന്‍സീര്‍ പനോളി, സി.കെ ഷക്കീര്‍, ഫാസില്‍ നടേരി, കെ.ടി റഹൂഫ്, ഷാകിര്‍ പാറയില്‍, ലത്തീഫ് നടുവണ്ണൂര്‍, ഹാഫിസ് മാതാഞ്ചേരി, നിസാം കാരശ്ശേരി, കോയമോന്‍ പുതിയപാലം, അബ്ദുസ്സലാം അരക്കിണര്‍, സുബൈര്‍ വെള്ളിമാട്കുന്ന്, ഹാരിസ് പി പി, റഹ്‌മത്തുള്ള ടി, ഷാഫി സകരിയ, റാഫി ചെരചോറ, സലീം മിലാസ്, കെ ജാഫര്‍ സാദിക്ക്, പി കെ ഹകീം മാസ്റ്റര്‍, അബ്ദു സമദ് എ പി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.