
കോഴിക്കോട് : ബാലുശേരി കുറുമ്പൊയിലില്‍ യുഡിഎഫ് വിജയാഹ്‌ളാദത്തിനിടെ സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. വട്ടോളി സ്വദേശി സന്ദീപ് ആണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരുക്കേറ്റു.
പനങ്ങാട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ നിന്നും ജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ദേവാനന്ദിന്റെ വിജയാഹ്‌ളാദ പ്രകടനത്തിനിടെയാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി കുറുമ്പൊയില്‍ വയലട റൂട്ടില്‍ മരത്തുംപടിയിലാണ് സംഭവം ഉണ്ടായത്.