• Sat. Aug 30th, 2025

24×7 Live News

Apdin News

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ട് പോയ കേസ്: പെണ്‍സുഹൃത്ത് ഉള്‍പ്പെടെ 9 പേര്‍ അറസ്റ്റില്‍

Byadmin

Aug 30, 2025



കോഴിക്കോട്: എരഞ്ഞിപ്പാലം ജവഹര്‍ നഗറില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ ഒന്‍പത് പേര്‍ അറസ്റ്റിലായി. യുവാവിന്റെ പെണ്‍സുഹൃത്ത് ഉള്‍പ്പെടെ ആണ് അറസ്റ്റിലായത്.

സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് വിവരം.വെള്ളിയാഴ്ച പുലര്‍ച്ചെ ജവഹര്‍ നഗറിന് സമീപം വച്ചാണ് കാറിലെത്തിയ സംഘം വയനാട് പടിഞ്ഞാറത്തറ സ്വദേശി റയീസിനെ തട്ടിക്കൊണ്ട് പോയത്. റയീസിന്റെ കാറും സംഘം തട്ടിയെടുത്തു.

പെണ്‍ സുഹൃത്തിനെ കൊണ്ട് റയീസിനെ വിളിച്ചു വരുത്തിയാണ് തട്ടിക്കൊണ്ട് പോയത്. ഈ സാഹചര്യത്തില്‍ റയീസിന്റെ പെണ്‍ സുഹൃത്ത് വയനാട് പടിഞ്ഞാറത്തറ സ്വദേശിനിയെയും പ്രതി ചേര്‍ത്തിട്ടുണ്ട്. അഭിരാം, സിനാന്‍, അബു താഹിര്‍ എന്നിരടങ്ങുന്ന എട്ടംഗ സംഘമാണ് തട്ടിക്കൊണ്ട് പോയത്. അഭിറാമിന് റയീസ് 45 ലക്ഷം രൂപയും അബൂ താഹിറിന് 19 ലക്ഷവും നല്‍കാനുണ്ടെന്ന് പ്രതികള്‍ പൊലീസിനെ അറിയിച്ചു. പലതവണ പണം ആവശ്യപ്പെട്ടിട്ടും കിട്ടാത്തതിനാലാണ് തട്ടിക്കൊണ്ട് പോയതെന്നാണ് പ്രതികള്‍ വെളിപ്പെടുത്തിയത്. ദുബായില്‍ സര്‍ക്കാര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന റയീസ് ഐഫോണ്‍ നല്‍കാമെന്ന് പറഞ്ഞാണ് പ്രതികളില്‍ നിന്ന് പണം തട്ടിയതെന്നാണ് കിട്ടിയ വിവരം. നാട്ടില്‍ ഇയാള്‍ക്ക് ഐ ഫോണ്‍ റയീസ് എന്ന വിളിപ്പേരുണ്ട്.

By admin