• Fri. Mar 27th, 2026

24×7 Live News

Apdin News

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

Byadmin

Mar 26, 2026



കോഴിക്കോട്: തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ബേപ്പൂര്‍ ബി സി റോഡ് മാവിന്‍ച്ചോട്ടില്‍ വാടകയ്‌ക്ക് താമസിക്കുന്ന മാറാട് സ്വദേശി ഷര്‍നാദ് ബാബുവാണ് ഭാര്യ ഫര്‍സാനയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.

കത്തി കൊണ്ട് ഗുരുതരപരിക്കേറ്റ ഫര്‍സാനയെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പിന്നീട് യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ആഴത്തില്‍ മുറിവേറ്റതിനാല്‍ വിദഗ്ധ ചികില്‍സ ആവശ്യമുണ്ട്.ബേപ്പൂര്‍ പൊലീസ് ഷര്‍നാദ് ബാബുവിനെ കസ്റ്റഡിയില്‍ എടുത്തു.

 

By admin