• Mon. Oct 7th, 2024

24×7 Live News

Apdin News

കോഴിക്കോട് റെയില്‍വേ ക്രോസ് മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി; പതിനാലുകാരന്‍ മരിച്ചു

Byadmin

Oct 7, 2024


കോഴിക്കോട്: റെയില്‍ ക്രോസ് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വിദ്യാര്‍ഥി മരിച്ചു. ചാലിയം ചാലിയപ്പാടം കൈതവളപ്പില്‍ ഹുസൈന്‍ കോയയുടെ മകന്‍ മുഹമ്മദ് ഇര്‍ഫാന്‍ (14) ആണ് മരിച്ചത്. രാവിലെ മണ്ണൂര്‍ റെയിലിനു സമീപം വടക്കോടിത്തറ ഭാഗത്തുവെച്ചാണ് അപകടം.

കേള്‍വിക്കു ബുദ്ധിമുട്ടുളള ഇര്‍ഫാന്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. 8.18 ന് എത്തിയ ഗുഡ്‌സ് ട്രെയിന്‍ ഇടിച്ചാണ് അപകടം. ട്രെയിന്‍ വരുന്ന ശബ്ദം കേള്‍ക്കാര്‍ ഇര്‍ഫാനു സാധിക്കാതിരുന്നതാണ് അപകട കാരണമെന്നു കരുതുന്നു.

By admin