• Fri. Aug 1st, 2025

24×7 Live News

Apdin News

കോഴിക്കോട് വടകരയിൽ കാണാതായ പ്ലസ് വൺ വിദ്യാർഥിയുടെ മൃതദേഹം ചാനിയംകടവ് പുഴയിൽ കണ്ടെത്തി

Byadmin

Jul 31, 2025


കോഴിക്കോട്: വടകരയിൽ കാണാതായ പ്ലസ് വൺ വിദ്യാർഥിയുടെ മൃതദേഹം ചാനിയംകടവ് പുഴയിൽ കണ്ടെത്തി. മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ചാനിയംകടവ് സ്വദേശി ആദിഷ് കൃഷ്ണയാണ് മരിച്ചത്.

തിങ്കളാഴ്ചയാണ് ആദിഷിനെ കാണാതാവുന്നത്. രാത്രിയിൽ വീട്ടിൽ നിന്നും ഇറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു. .അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്ന് രാവിലെ മൃതദേഹം പുഴയിൽ കണ്ടെത്തിയത്.മീന്‍ പിടിക്കാനെത്തിയവരാണ് മൃതദേഹം ആദ്യമായി കണ്ടത്. വടകര പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു.മരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

By admin