• Wed. Oct 22nd, 2025

24×7 Live News

Apdin News

കോഴിക്കോട് വീണ്ടും വന്‍ ലഹരിവേട്ട; 40 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

Byadmin

Oct 22, 2025


കോഴിക്കോട് നഗരത്തില്‍ 40 ഗ്രാം എംഡിഎം എയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. കോഴിക്കോട് അടിവാരം സ്വദേശി സാബിത്ത്, ഈങ്ങാപുഴ സ്വദേശി ജാസില്‍ സലിം, മലപ്പുറം സ്വദേശി സതീദ് എന്നിവരാണ് പിടിയിലായത്.

ഇന്ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. ബംഗളൂരുവില്‍ നിന്നും എത്തിച്ച ലഹരി വസ്തുക്കളാണ് പിടികൂടിയത്. ബാഗിനകത്ത് സോപ്പുപെട്ടിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് വെച്ച് ഡാന്‍സാഫ് സംഘവും മെഡിക്കല്‍ കോളജ് പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

By admin