കോഴിക്കോട് നഗരത്തില്‍ നടത്തിയ ലഹരിവേട്ടയില്‍ 17 ഗ്രാം എംഡിഎംഎ പിടികൂടി. ബംഗളൂരുവില്‍ നിന്ന് സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവരുകയായിരുന്ന എംഡിഎംഎയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പെരുമണ്ണ സ്വദേശി ഉമ്മര്‍ ഫാറൂഖ് സി.കെ (38) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
നഗരത്തിലും സമീപപ്രദേശങ്ങളിലും യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ ആള്‍. ഇരഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് സിറ്റി ഡാന്‍സാഫ്, പന്തീരാങ്കാവ് പൊലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
യുവതലമുറയെ ലക്ഷ്യമിട്ട് നടക്കുന്ന ലഹരിമരുന്ന് കടത്തും വില്‍പ്പനയും തടയുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.