കോഴിക്കോട്: കോഴിക്കോട് വീണ്ടും ലഹരി വേട്ട. ഡാന്‍സാഫും ബേപ്പൂര്‍ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിൽ 237 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തിൽ മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവില്‍ നിന്നും കാറില്‍ എത്തിച്ച എംഡിഎംഎയാണ് പിടികൂടിയത്. ഓണാഘോഷം ലക്ഷ്യമിട്ടാണ് എംഡിഎംഎ കേരളത്തിലെത്തിച്ചതെന്നാണ് വിവരം. അതേസമയം കല്ലായി സ്വദേശി മുഹമ്മദ് ഫായിസ് മുഹമ്മദ് സഹദിനൊപ്പം ഉണ്ടായിരുന്നു. ഇയാൾ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. ഫായിസിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.