
തിരുവനന്തപുരം: കോവളം കടല്‍തീരത്ത് കടലാമ ചത്തടിഞ്ഞു. ലൈറ്റ്ഹൗസ് ബീച്ചിന് സമീപം കഴിഞ്ഞ ദിവസമായിരുന്നു കടലാമ ചത്തടിഞ്ഞത്. കടലാമയ്‌ക്കൊപ്പം ചെറു മത്സ്യവും ഞണ്ടുകളും കരയ്‌ക്കടിഞ്ഞു.
കടലാമയെ ചത്തനിലയില്‍ കണ്ടെത്തിയതിന് സമീപം വിനോദ സഞ്ചാരികള്‍ കുളിക്കുന്നുണ്ടായിരുന്നു. ചത്തടിഞ്ഞ കടലാമയുടെ ദേഹത്ത് മുറിവുകള്‍ കണ്ടെത്തി.
കപ്പലിന്റെയോ മത്സ്യബന്ധന ബോട്ടുകളുടെയോ പ്രൊപ്പല്ലറുകള്‍ തട്ടിയാകും മുറിവുകളുണ്ടായതെന്നാണ് കരുതുന്നത്. ഒരാഴ്ചയ്‌ക്കിടെ ഇത് രണ്ടാം തവണയാണ് കടലാമ ചത്തടിയുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.