• Wed. Nov 6th, 2024

24×7 Live News

Apdin News

കോൺഗ്രസിൻ്റെ അഴിമതി എക്സ്പ്രസിന് ജനങ്ങൾ ഇരയാകരുത് : നരേന്ദ്ര സിംഗ് തോമർ

Byadmin

Nov 6, 2024


വിജയ്പൂർ: മധ്യപ്രദേശിൽ വിജയ്പൂരിലെ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക്  വേണ്ടി വോട്ട് അഭ്യർത്ഥിച്ച് സംസ്ഥാന നിയമസഭാ സ്പീക്കർ നരേന്ദ്ര സിംഗ് തോമർ. പ്രദേശത്തിന്റെ വികസനത്തിനായി തുടർച്ചയായി പ്രവർത്തിക്കാൻ ജനങ്ങൾ ബിജെപി സ്ഥാനാർത്ഥി രാംനിവാസ് റാവത്തിനെ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഷിയോപൂർ ജില്ലയിലെ വിജയ്പൂർ സീറ്റിലേക്ക് നവംബർ 13 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ചൊവ്വാഴ്ച ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു തോമർ.

ബിജെപിയുടെ രാംനിവാസ് റാവത്ത് വികസനത്തിന്റെ വാഹനത്തിലാണ് സഞ്ചരിക്കുന്നതെന്നും കോൺഗ്രസിന്റെ അഴിമതി എക്‌സ്പ്രസിൽ ആളുകൾ വീഴരുതെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.  കൂടാതെ ബിജെപി ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നു. കോൺഗ്രസിന്റെ അഴിമതി എക്‌സ്‌പ്രസിന് പൊതുസമൂഹം ഇരയാകരുത്.

കൂടാതെ കോൺഗ്രസ് നേതാവായിരുന്ന രാംനിവാസ് റാവത്ത് ബിജെപിയിൽ ചേർന്നത് പ്രദേശത്തിന്റെ വികസനത്തിന് വേണ്ടി മാത്രമാണെന്നും തോമർ പറഞ്ഞു. വലിയ വോട്ടുകൾ നൽകി റാവത്തിനെ വിജയിപ്പിക്കാൻ ഏവരും മുന്നോട്ടിറങ്ങണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.



By admin