• Sat. Jan 3rd, 2026

24×7 Live News

Apdin News

കോൺഗ്രസ്സിന്റെ മുഖം മൂടി അണിഞ്ഞ ജിഹാദിയോട് പറയാൻ ഉള്ളത് ഇത് വാര്യംകുന്നന്റെ 1921 അല്ല, നരേന്ദ്രമോദി നയിക്കുന്ന 2026- അഡ്വ. ഗോപാലകൃഷ്ണൻ

Byadmin

Jan 3, 2026



വെള്ളാപ്പള്ളിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന ഹാരിസ് മുതുർ എന്ന യൂത്ത് കോൺഗ്രസ്‌ മലപ്പുറം ജില്ലാ പ്രസിഡന്റിനെതിരെ ശക്തമായി പ്രതികരിച്ച് അഡ്വക്കേറ്റ്. ബി ഗോപാലകൃഷ്ണൻ. ശ്രീ വെള്ളാപ്പള്ളി നടേശനേ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഹിന്ദുവിന്റെ ഇടയിൽ ഉണ്ടായേക്കാം.. അത് ഹിന്ദു സമൂഹത്തിന്റെ ആഭ്യന്തര വിഷയം.. അതോർത്തു കോൺഗ്രസ്‌ മുഖംമൂടി ധരിച്ചവർ വെറുതെ കിനാവ് കാണാൻ നിൽക്കണ്ട.. അത് കോൺഗ്രെസ്സ്കാരും കോൺഗ്രസ്‌ മുഖം മൂടി ധരിച്ചവരും അറിഞ്ഞിരിക്കണമെന്ന് അദ്ദേഹം താക്കീത് ചെയ്തു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഹാരിസ് മുതുർ എന്ന യൂത്ത് കോൺഗ്രസ്‌ മലപ്പുറം ജില്ലാ പ്രസിഡന്റ്‌നോടും കേരളീയ സമൂഹത്തിന്റെ അറിവിലേക്കും ആണ് ഇവിടെ പറയാനുള്ളത്….എസ്എൻഡിപി യോഗത്തിന്റെ ആദരണീയനായ ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശനെ കരി ഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകും എന്ന് പരസ്യമായി ആഹ്വാനം ചെയ്തത് മാധ്യമ വാർത്തകൾ വഴിയാണ് എന്റെ ശ്രദ്ധയിൽ പെട്ടത്.. ആദ്യം തന്നെ കോൺഗ്രസ്സിന്റെ മുഖം മൂടി അണിഞ്ഞ ജിഹാദിയോട് പറയാൻ ഉള്ളത് ഇത് വാര്യംകുന്നന്റെ 1921 അല്ല,, നരേന്ദ്രമോദി നയിക്കുന്ന 2026ൽ എത്തി ഈ നാട്..

നിങ്ങൾ എത്ര മതേതര മുഖം മൂടി അണിഞ്ഞാലും ഉള്ളിൽ ഉള്ള ജിഹാദിത്തരം അറിയാതെ പുറത്തേക്ക് വരും… കേരളത്തിലെ ഹൈന്ദവ സമൂഹത്തിലെ ഏതാണ്ട് 23% വരുന്ന പ്രധാനപെട്ട വിഭാഗം ആണ് ഈഴവ/തിയ്യ വിഭാഗം.. ആ വിഭാഗങ്ങൾ ഉൾകൊള്ളുന്ന എസ്എൻഡിപി യുടെ അനിഷേധ്യനായ നേതാവാണ് ശ്രീ വെള്ളാപ്പള്ളി നടേശൻ..അതുകൊണ്ട് യൂത്തൻ കോൺഗ്രസ്‌ ജിഹാദിയുടെ വിരട്ടൽ ഭീഷണി ഒന്നും ഇങ്ങോട്ട് ഇറക്കരുത്.. കേരളത്തിൽ ഇന്നും ഹിന്ദു സമൂഹം 54% ഉണ്ട് എന്നുള്ള കാര്യം മിസ്റ്റർ യൂത്തനെ ഓർമ്മപ്പെടുത്തുകയാണ്..

ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലയെ മൂന്നായി വിഭജിക്കണം എന്ന തിട്ടുരം ഇറങ്ങിയിട്ട് ആഴ്ച ആയില്ല.. അതിനു മുൻപ് ശ്രീ വെള്ളാപ്പള്ളി നടേശന് എതിരെ അടുത്ത തിട്ടുരം… മലപ്പുറവും മലബാറും ആരുടെയും കുത്തക ആണെന്ന് കരുതണ്ട… മതേതര കോൺഗ്രസ്സിനെ കുറിച്ച് പറഞ്ഞാൽ മഹാരാഷ്‌ട്രയിൽ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ അവർക്ക് SDPI സഖ്യ കക്ഷി ആണെങ്കിൽ കേരളത്തിൽ മുസ്ലീം ലീഗും.. വെൽഫയർ പാർട്ടിയും പിന്നെ രഹസ്യമായി SDPI യും സഖ്യ കക്ഷികളാണ്… അത് കൊണ്ട് തന്നെയാണ് പലപ്പോളും ഞാൻ തുറന്നു പറയാറുള്ളത് അമ്പലം കൊള്ളക്കാരായ കമ്മ്യൂണിസ്റ്റ്‌കളെക്കാൾ 100 ഇരട്ടി വീര്യമുള്ള ഉഗ്ര വിഷം ആണ് പൊളിറ്റിക്കൽ ഇസ്ലാമിന്റെ പിന്തുണയോടെ അധികാരത്തിൽ എത്താൻ ശ്രമിക്കുന്ന യുഡിഫ് എന്ന വർഗ്ഗീയ മുന്നണി..

എന്തിനു ബിജെപി എന്ന് ചോദിച്ചുകൊണ്ട് മതേതരൻ എന്ന് ഊറ്റം കൊള്ളുന്ന ഹിന്ദുവിനോടും ക്രിസ്ത്യാനിയോടും ദേശീയ വാദി മുസ്‌ലിംനോടും എനിക്ക് പറയാനുള്ളത്,, വരും തലമുറകൾക്കും ഈ നാട്ടിൽ സമാധാനത്തോടെ സ്വസ്ഥമായി ജീവിക്കണം.. എന്ത് കൊണ്ട് ബിജെപി എന്ന ചോദ്യത്തിന് ഇതാണ് ഉത്തരം.. ജനസംഖ്യ വർധനവിന്റെ പേരിൽ മലപ്പുറത്തെ മൂന്നായി മുറിക്കണം എന്ന് വാദിക്കുന്നവർ ഭാവിയിൽ ജനസംഖ്യ അടിസ്ഥാനത്തിൽ കേരളത്തെ നൂറായി വിഭജിക്കണം എന്ന ആവശ്യവുമായി വരും യാതൊരു സംശയവും വേണ്ട…ഒരു 10 വർഷം കഴിയുമ്പോൾ ഈ നാട്ടിൽ കമ്മ്യൂണിസം മഷി ഇട്ട് നോക്കിയാൽ പോലും കിട്ടില്ല…

കോൺഗ്രസ്സിനെ അപ്പോളേക്കും ലീഗും വെൽഫയർ പാർട്ടിയും SDPI യും ഉൾപ്പെടെ ഉള്ള സംഘടിത ശക്തികൾ വിഴുങ്ങി കഴിഞ്ഞിരിക്കും.. ശ്രീ വെള്ളാപ്പള്ളി നടേശനെ പോലെ ഹിന്ദു സമൂഹത്തിലെ സമുന്നതനായ നേതാവിനെ കരി ഓയിൽ ഒഴിച്ച് ആക്രമിക്കാനുള്ള പരസ്യ ആഹ്വാനം ചെയ്യാൻ കോൺഗ്രസ്‌ മുഖം മൂടി ധരിച്ച ഈ കൂട്ടർക്ക് കഴിയും എങ്കിൽ ഭാവിയിൽ അത് ഭയാനകമായ അവസ്ഥയിലേക്ക് നീങ്ങും സംശയം വേണ്ട… ISIS ലേക്ക് ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്ത മണ്ണാണ് നമ്മുടെ കൊച്ചു കേരളം..കാശ്മീരിൽ ഇന്ത്യൻ ആർമിയുടെ വെടിയേറ്റ് മരിച്ച തീവ്രവാദികളെ വരെ സൃഷ്‌ടിച്ച മണ്ണാണ് കേരളം.. നിരോധിക്കപ്പെട്ട സിമി യും എൻഡിഎഫ് ഉം പോപ്പുലർ ഫ്രണ്ട് ഉം മദനിയുടെ ISS ഉം ജന്മം കൊണ്ട മണ്ണാണ് ഈ കൊച്ചു കേരളം.അത് കൊണ്ട് തന്നെയാണ് ശ്രീ വെള്ളാപ്പള്ളി നടേശന് നേരെ ഉള്ള ആക്രമണ ആഹ്വാനത്തെ നിസ്സാരം ആയി കാണാൻ കഴിയാത്തത്..

ചെങ്ങന്നൂരിലെ എബിവിപി നേതാവ് 21 വയസ്സുള്ള വിശാൽ വധം.. കൊന്നവർ ആരും ഇല്ല.. കണ്ടവർ ആരും ഇല്ല. നടുറോഡിൽ പട്ടാപകൽ നടന്ന സംഭവം..എന്താല്ലേ…? ഇത് കൊണ്ട് തന്നെയാണ് പറയുന്നത് കേരളത്തിൽ എന്ത് കൊണ്ട് ബിജെപി വരണം? നമുക്ക് വേണ്ടിയല്ല.. നമ്മുടെ കൊച്ചു കേരളത്തിൽ സുരക്ഷിതമായി വരും തലമുറകൾക്ക് ജീവിക്കാൻ.. അതിനു ഇവിടെ ബിജെപി വരേണ്ടത് അനിവാര്യമാണ്..

കലിമ ചൊല്ലാൻ അറിയാത്തതീന്റെ പേരിൽ കാശ്മീരിൽ 26 നിരപരാധികൾ കൊല്ലപ്പെട്ടത് നാം മറക്കാൻ സമയം ആയി വരുന്നതേ ഉള്ളു.. നമ്മുടെ കൊച്ചു കേരളത്തെ മതത്തിന്റെ പേരിൽ ജനസംഖ്യയുടെ പേരിൽ നൂറായി കീറി മുറിക്കാതിരിക്കാൻ.. വരും തലമുറകൾ സുരക്ഷിതമായി ഈ മണ്ണിൽ ജീവിക്കാൻ ഇവിടെ ബിജെപി വരണം.. വന്നേ മതിയാവു..ഇനിയും നേരം വെളുക്കാത്തവർക്ക് ഉള്ള ഒരു ഓർമപ്പെടുത്തൽ കൂടിയാണ് ഇതിലൂടെ വ്യക്തമാക്കുന്നത്..

By admin