• Tue. Dec 16th, 2025

24×7 Live News

Apdin News

കോൺഗ്രസ് ഉപേക്ഷിച്ചു, ഹിന്ദു ഐക്യവേദി പ്രവർത്തകനെതിരെ കോൺഗ്രസ് പ്രവർത്തകരുടെ സൈബർ ആക്രമണം

Byadmin

Dec 16, 2025



കൊല്ലം : ഹിന്ദു ഐക്യവേദി പ്രവർത്തകനെതിരെ കോൺഗ്രസ് പ്രവർത്തകരുടെ സൈബർ ആക്രമണം . കൊല്ലം കൊട്ടാരക്കര നെടുവത്തൂർ സ്വദേശി ദിലീപ് കുമാറിനെതിരെയാണ് വാട്സാപ്പ് ഗ്രൂപ്പുകൾ വഴി കോൺഗ്രസ് പ്രവർത്തകർ ആക്രമണം നടത്തുന്നത് . നെടുവത്തൂർ പഞ്ചായത്ത് ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറിയായി കഴിഞ്ഞ ദിവസമാണ് ദിലീപ് കുമാർ തെരഞ്ഞെടുക്കപ്പെട്ടത് . മുൻപ് കോൺഗ്രസ് പ്രവർത്തകനായിരുന്ന ദിലീപ് മാസങ്ങളായി ഹിന്ദു ഐക്യവേദി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

ഇതാണ് കോൺഗ്രസ് പ്രവർത്തകരുടെ എതിർപ്പിന് കാരണം . പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകൻ സ്വന്തമായി ആരംഭിച്ച വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ഹിന്ദു ഐക്യവേദിയ്‌ക്കും , പ്രവർത്തകനുമെതിരെ സൈബർ ആക്രമണം നടത്തുന്നത് . ഹിന്ദു ഐക്യവേദി പ്രവർത്തകരെ സൂക്ഷിക്കണം എന്ന മട്ടിലാണ് ഇവരുടെ പ്രചരണം .

ഹിന്ദുഭക്തർക്കായി നിലകൊള്ളുന്ന സംഘടനാ പ്രവർത്തകരെ ഭീകരന്മാരായി നാട്ടുകാർക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള ശ്രമമാണിതെന്നും ആരോപണമുണ്ട് . കഴിഞ്ഞ ദിവസം ഈ ആക്ഷേപങ്ങൾക്കെതിരെ ബിജെപി പ്രവർത്തകർ രംഗത്തെത്തിയതോടെ ഗ്രൂപ്പ് അഡ്മിൻ പോസ്റ്റ് മുക്കുകയും ചെയ്തു. അതേസമയം ഏതൊക്കെ രീതിയിൽ ആക്രമിക്കാൻ ശ്രമിച്ചാലും ഭക്തർക്കും, ഹിന്ദുഐക്യവേദിയ്‌ക്കും വേണ്ടി ഉറച്ചു നിൽക്കുമെന്നാണ് ദിലീപ് കുമാറിന്റെ പ്രതികരണം .

കൊട്ടാരക്കരയിൽ അടുത്തിടെ ബിജെപി , ആർ എസ് എസ് പ്രവർത്തനം ശക്തിപ്പെട്ടതും കോൺഗ്രസ് , സിപിഎം പ്രവർത്തകരുടെ അടിത്തറ ഇളക്കിയിട്ടുണ്ട് . സമാന രീതിയിൽ പ്രദേശത്തെ ബിജെപി , ആർ എസ് എസ് പ്രവർത്തകർക്കുമെതിരെ ഈ ഗ്രൂപ്പിൽ ആക്ഷേപങ്ങൾ നടത്താറുണ്ട് . ഇതിനെതിരെയും കടുത്ത വിമർശനമാണിപ്പോൾ ഉയരുന്നത് .

By admin