ന്യൂദൽഹി: കോൺഗ്രസ് എംപിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ ഹൈഡ്രജൻ ബോംബ് പ്രസ്താവനയിൽ രോഷാകുലനായി ബിജെപി എംപി ജഗദംബിക പാൽ . രാഹുൽ ഗാന്ധി എംപിയായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് അദ്ദേഹം തന്റെ ഭാഷയിൽ ശ്രദ്ധിക്കണമെന്ന് ജഗദംബിക പാൽ പറഞ്ഞു.
കൂടാതെ രാഹുൽ സംസാരിക്കുന്നത് ഹൈഡ്രജൻ ബോംബിനെക്കുറിച്ചാണ്, അതായത് നാശം. ഹിരോഷിമയും നാഗസാക്കിയും പോലുള്ള ഒരു സാഹചര്യം സൃഷ്ടിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടോ എന്നും ജഗദംബിക പാൽ ചോദിച്ചു.
ഇതിനു പുറമെ കോൺഗ്രസ് പാർട്ടിയെ നയിക്കുന്ന വ്യക്തി നാശത്തെക്കുറിച്ച് സംസാരിക്കുന്നത് വളരെ നിർഭാഗ്യകരമാണ്. അദ്ദേഹം രാജിവച്ച് രാജ്യത്തോട് മാപ്പ് പറയണമെന്നും ജഗദംബിക പാൽ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച പട്‌നയിൽ വെച്ചാണ് രാഹുൽ ഗാന്ധി ബിജെപിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചത്. ഹൈഡ്രജൻ ബോംബിന് ശേഷം മോദിജിക്ക് ഈ രാജ്യത്തിന് മുന്നിൽ മുഖം കാണിക്കാൻ കഴിയില്ല എന്ന് രാഹുൽ പറഞ്ഞിരുന്നു.