• Sun. May 25th, 2025

24×7 Live News

Apdin News

ക്യാന്‍സറിന്റെ ചില പൊതുവായ ലക്ഷണങ്ങളെ കുറിച്ച് മനസ്സിലാക്കാം

Byadmin

May 25, 2025


ക്യാന്‍സര്‍ മഹാമാരിയായി മാറിക്കൊണ്ടിരിയ്‌ക്കുകയാണ്. പലപ്പോഴും തുടക്കത്തില്‍ തിരിച്ചറിയാന്‍ കഴിയാത്തതാണ് ഈ രോഗത്തെ ഏറ്റവും അപകടവുമാക്കുന്നത്. ക്യാന്‍സറിന്റെ പല ലക്ഷണങ്ങളും സാധാരണ രോഗലക്ഷണങ്ങളോട് അടുത്തു നില്‍ക്കുന്നതുമാണ്. ക്യാന്‍സറിന്റെ ചില പൊതുവായ ലക്ഷണങ്ങളുണ്ട്, തുടക്കലക്ഷണങ്ങള്‍. അവയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാം.

സ്ഥിരമായ പനി ലിംഫോമ അല്ലെങ്കില്‍ ലുക്കീമിയ പോലുള്ള രക്താര്‍ബുദങ്ങളുടെ ആദ്യ സൂചനയാവാം. സ്ഥിരമായി പനി അനുഭവപ്പെടുന്നുവെങ്കില്‍ ഡോക്ടറെ കാണുക. ചര്‍മ്മത്തില്‍ മുഴകള്‍ കണ്ടാല്‍ ചര്‍മ്മരോഗവിദഗ്ദനെ സമീപിക്കുക. പ്രത്യേകിച്ച് സ്തനം, വൃഷണം, എന്നിവയ്‌ക്ക് സമീപത്ത് കാണപ്പെട്ടാല്‍. സ്ഥിരമായി ക്ഷീണം അനുഭവപ്പെടുന്നത് ക്യാന്‍സറിന്റെ ലക്ഷണമാകാം.

എന്നാല്‍ എല്ലാ സമയവും ക്ഷീണം അനുഭവപ്പെടുന്നുവെങ്കില്‍ പരിശോധനയ്‌ക്ക് വിധേയമാവുക. സ്ഥിരമായി വ്രണങ്ങള്‍ കാണപ്പെടുകയും, അവ ചികിത്സിച്ചിട്ടും ഭേദമാകാതെ വരുകയും ചെയ്താല്‍ ഡോക്ടറെ കണ്ട് പരിശോധിപ്പിക്കുക. വായുടെ ഉള്ളിലെ വ്രണങ്ങള്‍ വായിലെ ക്യാന്‍സറിന്റെ ലക്ഷണമാകാം. ശബ്ദനാളത്തിലുണ്ടാകുന്ന ക്യാന്‍സര്‍ ഒരു വ്യക്തിയുടെ സ്വരത്തില്‍ വ്യത്യാസം വരുത്തുന്നു.

ഇത്തരം മാറ്റങ്ങളുണ്ടെങ്കില്‍ ശ്രദ്ധ വേണം. ഭക്ഷണമിറക്കാനുള്ള ബുദ്ധിമുട്ട്, വിശപ്പുകുറവ് എന്നിവയെല്ലാം ക്യാന്‍സറിന്റെ മറ്റു ചില തുടക്കലക്ഷണങ്ങളാണെന്നു പറയാം. അടിവയറിന് മുകളിലായി വലത് വശത്താണ് കരളിന്റെ സ്ഥാനം. കരള്‍ വികസിക്കുമ്പോള്‍ ഇത് മധ്യത്തിലേക്ക് മാറും. ഇക്കാര്യം ഏറെ ശ്രദ്ധിക്കേണ്ടതാണ്. ഹെപാറ്റോമെഗലി എന്ന ഈ അവസ്ഥ ക്യാന്‍സറിന്റെ വ്യക്തമായ സൂചനയാണ്.

അസാധാരണമായ രക്തസ്രാവം ക്യാന്‍സറിന്റെ ലക്ഷണങ്ങളിലൊന്നാണ്. ചുമച്ച് രക്തം വരുന്നത് ശ്വാസകോശ ക്യാന്‍സറിന്റെ ലക്ഷണമാകാം. മലത്തിലെ രക്തം കുടലിലെയോ മലാശയത്തിലെയോ ക്യാന്‍സര്‍ മൂലമാകാം. മൂത്രത്തില്‍ രക്തം കാണുന്നത് മൂത്രാശയ ക്യാന്‍സര്‍ മൂലമോ, യോനിയില്‍ നിന്ന് പതിവായി രക്തം വരുന്നത് സെര്‍വ്വിക്കല്‍ ക്യാന്‍സര്‍ മൂലമോ ആകാം. മുലക്കണ്ണില്‍ നിന്ന് രക്തം വരുന്നത് സത്നര്‍ബുദം കൊണ്ടാകാനുള്ള സാധ്യതയുണ്ട്.



By admin