• Wed. Sep 17th, 2025

24×7 Live News

Apdin News

ക്യൂആര്‍ കോഡ് ശരിയായില്ലെങ്കില്‍ പണം നഷ്ടപ്പെടാം; ജാഗ്രതാ നിര്‍ദേശവുമായി പൊലീസ്

Byadmin

Sep 17, 2025


തിരുവനന്തപുരം: ഇടപാടുകള്‍ക്കായി വ്യാപകമായി ഉപയോഗിക്കുന്ന ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ്. ക്യൂആര്‍ കോഡ് വഴി ലഭിക്കുന്ന യുആര്‍എല്‍ സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തില്‍ നിന്നാണെന്നും ഉറപ്പാക്കണമെന്ന് പൊലീസ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

സംശയകരമായ ഇ-മെയില്‍ ലിങ്കുകളിലോ എസ്എംഎസ് ലിങ്കുകളിലോ പോലെ, ക്യൂആര്‍ കോഡുകള്‍ വഴിയും ഫിഷിംഗ് വെബ്‌സൈറ്റുകളിലേക്ക് ആളുകളെ വലിച്ചിഴയ്ക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

QR കോഡ് ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍

ആധുനിക ജീവിതത്തില്‍ QR കോഡുകള്‍ ഒഴിവാക്കാനാവാത്ത ഘടകമായി മാറിയിരിക്കുകയാണ്. എന്നാല്‍, സുരക്ഷിതമായി ഉപയോഗിക്കാന്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

QR കോഡ് സ്‌കാന്‍ ചെയ്ത് തുറക്കുന്ന ലിങ്ക് സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തില്‍ നിന്നാണെന്നും ഉറപ്പാക്കുക.

ഇമെയില്‍ / SMS ലെ സംശയകരമായ ലിങ്കുകള്‍ അപകടകരമാകുന്നതുപോലെ, QR കോഡുകള്‍ വഴിയും ഫിഷിംഗ് വെബ്‌സൈറ്റുകളിലേക്ക് പോകാന്‍ സാധ്യതയുണ്ട്.

QR കോഡ് സ്‌കാനര്‍ ആപ്പിന്റെ സെറ്റിംഗ്‌സില്‍ ‘Open URLs automatically’ എന്ന ഓപ്ഷന്‍ ഓഫ് ചെയ്ത്, നിങ്ങളുടെ അറിവോടെയാണ് വെബ്‌സൈറ്റുകളില്‍ പ്രവേശിക്കുക.

അറിയപ്പെടുന്ന സേവനദാതാക്കളില്‍ നിന്ന് മാത്രമേ QR കോഡ് ജനറേറ്റ് ചെയ്യേണ്ടതുള്ളൂ.

QR കോഡ് വഴി ഇടപാടുകള്‍ നടത്തിയ ഉടന്‍ അക്കൗണ്ടിലെ ട്രാന്‍സാക്ഷന്‍ വിശദാംശങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുക.

കസ്റ്റം QR കോഡ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കി, ഉപകരണ നിര്‍മ്മാതാക്കള്‍ നല്‍കുന്ന വിശ്വസനീയമായ ആപ്പുകള്‍ മാത്രം ഉപയോഗിക്കുക.

ഏതൊരു സാങ്കേതികവിദ്യക്കും ഗുണങ്ങളും അപകടസാധ്യതകളും ഒരുമിച്ച് ഉണ്ടെന്ന തിരിച്ചറിവാണ് QR കോഡുകള്‍ കൂടുതല്‍ കരുതലോടെ ഉപയോഗിക്കാന്‍ സഹായിക്കുക.

By admin