
തിരുവനന്തപുരം: ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലാന്റ് ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് പാര്‍ക്കിങ് സൗകര്യങ്ങളും ഗതാഗത ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.
നാലുചക്ര വാഹനങ്ങളുമായി എത്തുന്നവര്‍ക്ക് എല്‍എന്‍സിപിഇ ഗ്രൗണ്ട്, കാര്യവട്ടം ഗവണ്‍മെന്റ് കോളജ്, കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസ് എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യം ലഭ്യമാണ്. ആറ്റിങ്ങല്‍, പോത്തന്‍കോട് ഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററിലെ പാര്‍ക്കിംഗ് ഉപയോഗിക്കേണ്ടതാണ്.
ചാക്ക ഭാഗത്ത് നിന്ന് വരുന്നവര്‍ക്ക് ലുലു മാള്‍, സമീപമുള്ള വേള്‍ഡ് മാര്‍ക്കറ്റ്, കരിക്കകം ക്ഷേത്രം എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. അല്‍സാജ്, ലുലു മാള്‍, വേള്‍ഡ് മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്കായി സ്‌റ്റേഡിയത്തിലേക്ക് കെസിഎ സൗജന്യ ടേമ്പോ ട്രാവലര്‍ അല്ലെങ്കില്‍ ഷട്ടില്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇരുചക്ര വാഹനങ്ങള്‍ക്കായി സ്‌റ്റേഡിയത്തിന് മുന്‍വശത്തുള്ള പ്രത്യേക പാര്‍ക്കിങ് ഇടം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. മത്സരദിവസം ഉച്ചയ്‌ക്ക് 2 മണി മുതല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും.